2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ പാചകത്തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല

നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പാചകത്തൊഴിലാളികള്‍ക്കു വേതനം ലഭിച്ചില്ലെന്നു പരാതി. 85 ഓളം തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഫെസ്റ്റിവല്‍ അലവന്‍സും ഇവര്‍ക്കു ലഭിച്ചില്ല. അതേസമയം ജില്ലയിലെ മറ്റു ഉപജില്ലകളിലെ തൊഴിലാളികള്‍ക്കു വേതനമുള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു കഴിഞ്ഞു.
സ്‌കൂളുകളില്‍ നിന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ എത്തിക്കേണ്ട കണക്കുകള്‍ കൃത്യസമയത്തു തന്നെ എത്തിച്ചിരുന്നതായി ഇവര്‍ പറയുന്നു.  ഉപജില്ലാ വിദ്യാഭ്യാസ മേലധികാരികളുടെ പിടിപ്പുകേടാണു ഇതിനു കാരണമെന്ന് പാചകത്തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ന ഇതോടെ ഈ കുടുംബങ്ങളുടെ ഓണാഘോഷത്തിനാണു മങ്ങലേറ്റിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.