2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൈവേ പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് 10,000 കോടി സ്വരൂപിക്കും

തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ നിന്ന് 10,000 കോടി രൂപ സ്വരൂപിച്ച് സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാര്‍ നോണ്‍ബാങ്കിങ് സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ നേതൃത്വത്തില്‍ പ്രവാസി ചിട്ടിയിലൂടെയായിരിക്കും തുക സ്വരൂപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആദ്യവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം പേരെയെങ്കിലും ചിട്ടിയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ പണമൊന്നും നല്‍കേണ്ടണ്ടതില്ല. ചിട്ടിയില്‍ ചേര്‍ന്ന് പ്രതിമാസ ഗഡുക്കള്‍ അടച്ചാല്‍ മതി. ചിട്ടിയിലൂടെ വികസന പദ്ധതികള്‍ക്കായുള്ള ബോണ്ടണ്ടുകളിലേക്കാണ് ഫണ്ടണ്ട് സ്വരൂപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 30ന് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. 1267 കി.മീ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയുടെയും 630 കി.മീ നീളമുള്ള തീരദേശപാതയുടെയും വികസനമാണ് എന്‍.ആര്‍.കെ ബോണ്ടണ്ട് മുഖേനെ പിരിച്ചെടുക്കുന്ന 10,000 കോടിയിലൂടെ നിര്‍വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും എന്‍.ആര്‍.കെ ബോണ്ടണ്ട് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് സഹായം തേടിയും സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഇരുന്നൂറിലധികം അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന പ്രഥമ ലോക മലയാള സഭയും സര്‍ക്കാര്‍ സംഘടിപ്പിക്കും. നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന മലയാളസഭ ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.