2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി, ഇന്റഗ്രേറ്റഡ് പി.ജി, എം.ടെക്, ഇന്റഗ്രേറ്റഡ് എം.ടെക്, എം.ഫില്‍, പി.എച്ച്.ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്‌സുകളിലാണ് പ്രവേശം.
പി.ജി: എം.എസ്.സി മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, പ്ലാന്റ് ബയോളജി ആന്‍ഡ് ബയോടെക്‌നോളജി, മോളിക്യുലാര്‍ ബയോളജി, അനിമല്‍ ബയോടെക്‌നോളജി, ബയോടെക്‌നോളജി, ഓഷ്യന്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, എം.സി.എ, എം.ബി.എ, എം.ബി.എ ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്,
എം.എ ഇഗ്ലീഷ്, ഫിലോസഫി, ഹിന്ദി, തെലുഗു, ഉര്‍ദു, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി, കമ്യൂണിക്കേഷന്‍, എം.പി.എ ഡാന്‍സ്, എം.പി.എ തിയറ്റര്‍ ആര്‍ട്‌സ്, എം.എഫ്.എ പെയിനന്റിങ്. പ്രിന്റ് മേക്കിങ് ആന്‍ഡ് സ്‌കള്‍ച്ചര്‍, ആര്‍ട്ട് ഹിസ്റ്ററി, എം.പി.എച്ച്
ഇന്റഗ്രേറ്റഡ് പി.ജി:
എം.എസ്.സി മാത്തമാറ്റികല്‍ സയന്‍സ്, ഫിസിക്‌സ്, കെമിക്കല്‍ സയന്‍സ്, സിസ്റ്റംസ് ബയോളജി, ഓപ്‌ടോമെട്രി ആന്‍ഡ് വിഷന്‍ സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, എര്‍ത്ത് സയന്‍സ്
എം.എ ഹിന്ദി, തെലുഗു, ഉര്‍ദു, ലാംഗ്വേജ് സയന്‍സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി ആന്‍ഡ് ആന്ത്രോപോളജി
എം.ടെക്: കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, മെറ്റീരിയല്‍സ് എന്‍ജിനിയറിങ്,
ഇന്റഗ്രേറ്റഡ് എം.എ കംപ്യൂട്ടര്‍ സയന്‍സ്
എം.ഫില്‍: ഇംഗ്ലീഷ്, ഫിലോസഫി, ഹിന്ദി, ഉര്‍ദു, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് സ്റ്റഡീസ്, ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപോളജി, റീജനല്‍ സ്റ്റഡീസ്, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസി, ഇപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ, ഓപറേഷന്‍സ് റിസര്‍ച്ച്് (ഒ.ആര്‍), കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോകെമിസ്ട്രി, പ്ലാന്റ് സയന്‍സ്, അനിമല്‍ സയന്‍സ്, ബയോടെക്‌നോളജി, ഇംഗ്ലീഷ്, ഫിലോസഫി, ഹിന്ദി, തെലുഗു, ഉര്‍ദു, അപൈ്‌ളഡ് ലിംഗ്വിസ്റ്റിക്‌സ്, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, കംപാരറ്റിവ് ലിറ്ററേച്ചര്‍, സാന്‍സ്‌കൃറ്റ് സ്റ്റഡീസ്, ഇംഗ്‌ളീഷ് ലാംഗ്വേജ് സ്റ്റഡീസ്, ദലിത് ആന്‍ഡ് ആദിവാസി സ്റ്റഡീസ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി,ആന്ത്രോപോളജി, റീജ്യണല്‍ സ്റ്റഡീസ്, സോഷ്യല്‍ എക്‌സക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസി, ഇന്ത്യന്‍ ഡയസ്‌പോറ, എക്കണോമിക്‌സ്, ഫോക് കള്‍ച്ചറല്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡാന്‍സ്, കമ്യൂണിക്കേഷന്‍, മാനേജ്‌മെന്റ് സ്റ്റഡീസ്, മെഡിക്കല്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ്, സൈകോളജി, കോഗ്‌നിറ്റിവ് സയന്‍സ് ഇന്റഗ്രേറ്റഡ് എം.എസ്സി പിഎച്ച്.ഡി ബയോടെക്‌നോളി എന്നിവയാണ് വിവിധ കോഴ്‌സുകള്‍.
യോഗ്യതയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നല്‍കിയ പ്രവേശവിജ്ഞാപനത്തിലുണ്ട്.
പരീക്ഷ: കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.
മെയ് 30 മുതല്‍ ജൂണ്‍ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ നടക്കുക. മെയ് 24ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫീസ്:
ജനറല്‍ വിഭാഗങ്ങള്‍ക്ക് 350 രൂപ, ഒ.ബി.സിക്കാര്‍ക്ക് 250 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപ. ഓണ്‍ലൈനായാണ് ഫീസടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം:
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാവുന്ന അവസാന തിയതി മെയ് 10.
വിശദവിവരങ്ങള്‍ക്ക് www.acad.uohyd.ac.in.ഫോണ്‍
0402313 2102, 0402313 2103,
ഇമെയില്‍ വിലാസം: acadinfo@uohyd.ernet.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.