2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: രണ്ടുപേര്‍ കുറ്റക്കാര്‍; ശിക്ഷ 10ന്

ഹൈദരാബാദ്: 44 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകര സംഘടനയിലെ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ടുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു.
മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി, അനീഖ് ഷഫീഖ് സഈദ് എന്നിവരെയാണ് ഹൈദരാബാദ് നമ്പള്ളിയിലെ രണ്ടാം അഡീഷനല്‍ മജിസ്‌ട്രേറ്റ് സെഷന്‍സ് കോടതി ജഡ്ജ് ടി. ശ്രീനിവാസ് റാവു കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. മറ്റൊരു പ്രതിയായ താരിഖ് അന്‍ജുമിനെതിരായ കേസും തിങ്കളാഴ്ച പരിഗണിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.