2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഹൈദരലി തങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

 

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി എം.പി.
പ്രളയമേഖലകളില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് ഹൈദരലി തങ്ങളെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചത്. തങ്ങളോട് ക്ഷേമാന്വേഷണം നടത്തിയ രാഹുല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കുടുംബവിശേഷങ്ങളും ചോദിച്ചറിഞ്ഞു. സുഖമാണോയെന്ന തങ്ങളുടെ ക്ഷേമാന്വേഷണത്തിന് എനിക്ക് സുഖമാണ്, പക്ഷേ രാജ്യത്തിന്റെ അവസ്ഥ വളരെയധികം വിഷമകരമാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.