2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൈഡ്രോക്‌സി ക്ലോറോക്വിനെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍

 

ലണ്ടന്‍: മലേറിയയ്ക്കുള്ള ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടരെത്തുടരെ പറയുന്ന സാഹചര്യത്തില്‍ ഇക്കാര്യം പഠിക്കാനൊരുങ്ങി ബ്രിട്ടന്‍.
ബ്രിട്ടനിലെ ഓക്‌സ്‌ഫോഡിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ നിഗമനത്തിലെത്തുന്നതിന് മരുന്ന് പരീക്ഷിക്കാനൊരുങ്ങുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, സൗത്ത് അമേരിക്ക എന്നീ മേഖലകളിലെ നാല്‍പതിനായിരത്തോളം ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടാണ് പഠനം നടത്തുക.കൊവിഡ് രോഗപ്രതിരോധത്തിനായി മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് ട്രംപ് പലതവണ വ്യക്തമാക്കിയിരുന്നു. താന്‍ ഇത് ദിവസവും കഴിക്കാറുള്ളതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഈ മരുന്ന് പാര്‍ശ്വഫലമുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.