2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഹെലികോപ്റ്ററിന്റെ പങ്ക കൊണ്ട് കൈലാസ തീര്‍ഥാടകന്റെ തലയറ്റു

കാഠ്മണ്ഡു: നേപ്പാളിലെ ഹില്‍സയില്‍ ഹെലിക്കോപ്റ്ററിന്റെ പങ്ക കൊണ്ട് ഇന്ത്യന്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടകന്റെ തലയറ്റു. 42 കാരനായ നാഗേന്ദ്ര കുമാര്‍ കാര്‍ത്തിക് മേത്ത എന്ന മുംബൈ സ്വദേശിയാണ് കോപ്റ്ററിന്റെ വാല്‍ഭാഗത്തെ പങ്കകൊണ്ട് ദാരുണമായി മരിച്ചത്.

ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി നടക്കുമ്പോഴായിരുന്നു അപകടം. തീര്‍ഥാടകന്‍ അബദ്ധത്തില്‍ ഹെലിക്കോപ്റ്ററിന്റെ വാലിലെ റോട്ടറിന് സമീപത്തേക്ക് പോയതാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിമികോട്ടിലേക്ക് കൊണ്ടുപോയി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.