2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഹെഗര്‍ബര്‍ഗിന് വനിതാ ബാലന്‍ ഡി ഓര്‍

ചരിത്രത്തിലാദ്യമായി ഏര്‍പ്പെടുത്തിയ വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നോര്‍വെ താരം അദ ഹെഗര്‍ബര്‍ഗിന്. ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിനും നോര്‍വേക്ക് വേണ്ടിയും നടത്തിയ അസാമാന്യ പ്രകടനമാണ് അദ ഹെഗര്‍ബര്‍ഗിനെ ബാലന്‍ ഡി ഓറിലേക്കുള്ള വഴി തെളിച്ചത്.

അദയെ വേദിയില്‍ അപമാനിക്കാന്‍ ശ്രമം

പാരിസ്: പ്രഥമ വനിതാ ബാലന്‍ ഡി ഓര്‍ ജേതാവ് അദ ഹെഗര്‍ബര്‍ഗിനോട് മാദക നൃത്തം ചെയ്യാന്‍ പുരസ്‌കാര വേദിയില്‍ അവതാരകന്റെ ആവശ്യം. ഇതില്‍ പ്രതിഷേധിച്ച താരം നൃത്തം ചെയ്യാന്‍ വിസമ്മതം അറിയിച്ചു വേദിയില്‍ നിന്നും ഇറങ്ങി പോയി. അവതാരകനായ ഫ്രഞ്ച് ഡി.ജെ മാര്‍ട്ടിന്‍ സോള്‍വെയ്ഗ് ആണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വേദിയില്‍ എത്തിയ അദയോട് മാദക നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ മാര്‍ട്ടിന്‍ സോള്‍വെയ്ഗ് മാപ്പു പറഞ്ഞു. അവതാരണത്തിനിടയില്‍ അബദ്ധം പിണഞ്ഞതാണെന്നും ഇതില്‍ ഖേദിക്കുന്നതായും ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ മാര്‍ട്ടിന്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.