2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നിനെ മന്ത്രി ശൈലജ സന്ദര്‍ശിച്ചു

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 25 ദിവസം പ്രായമുള്ള കുഞ്ഞിനെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു.
കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ സന്തോഷമായി ഇരിക്കുന്നത് കണ്ടപ്പോള്‍ വളരെയധികം ആശ്വാസം തോന്നിയെന്നും മന്ത്രി പറഞ്ഞു. ശിശുമരണനിരക്ക് കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കാനായാണ് ഈ സര്‍ക്കാര്‍ ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഇതുവരെ 1341 കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി പ്രയോജനം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 16നാണ് 15 ദിവസം പ്രായമുളള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി ആംബുലന്‍സില്‍ കൊണ്ടു വന്നത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News