2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൃദയം മിടിക്കുന്നത് കശ്മീരികള്‍ക്കു വേണ്ടി; ഹിതപരിശോധന അവരുടെ അവകാശം: നവാസ് ഷരീഫ്

ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്രസഭയ്ക്ക് ഒരിക്കലും പരിഹരിക്കന്‍ കഴിയാത്ത വിഷയമാണ് കശ്മീര്‍ എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക് അധീന കശ്മീരില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് നവാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്.

ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ പരിഹാരമില്ലാതെ കിടക്കുന്ന പ്രശ്‌നമാണ് കശ്മീര്‍. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താന്റെ സഹായം തുടരും. ധാര്‍മികമായും നയതന്ത്രപരമായും അതു തുടരുകതന്നെ ചെയ്യും. യുഎന്നിന്റെ നേതൃത്വത്തില്‍ ഹിതപരിശോധന കശ്മീരിലെ ജനങ്ങളുടെ അവകാശമാണ്. എല്ലാ അന്താരാഷ്ട്ര സമ്മേളനങ്ങളിലും തങ്ങള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഭാഗ്യമുള്ളവരാണ്. കാരണം നിങ്ങള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കശ്മീരിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന് പാകിസ്താന്റെ സഹായം എന്നുമുണ്ടാകും.

നമ്മുടെ ഹൃദയം മിടിക്കുന്നത് കശ്മീരികള്‍ക്കു വേണ്ടിയാണ്. അതുകൊണ്ടു തന്നെ തോളോടുതോള്‍ ചേര്‍ന്ന് അവര്‍ക്കു വേണ്ടി നിലകൊള്ളണം.

നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള കശ്മീരിലെ ജനങ്ങള്‍ക്ക്‌ എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്നും അദ്ദേഹം നിയമസഭാംഗങ്ങളോടു പറഞ്ഞു.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.