2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹൂതി ആക്രമണം: സഊദിയില്‍ സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു

റിയാദ്: സഊദി യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഹൂതികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സഊദി അതിര്‍ത്തി സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച നടന്ന ഷെല്ലാക്രമണത്തിലാണ് ഹാഷിം ഉബൈദ് മുഹമ്മദ് അല്‍ ബറാകാതി കൊല്ലപ്പെട്ടത്.

കനത്ത ഷെല്ലാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യമനില്‍ നിന്നും ഹൂതികള്‍ സഊദിക്ക് നേരെ നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി 100 മിസൈലുകള്‍ ഹൂതികള്‍ തൊടുത്താതായി ജിസാന്‍ പൊലിസ് വക്താവ് മേജര്‍ ജനറല്‍ നാസര്‍ അല്‍ ദുവൈസി വ്യക്തമാക്കി. ജിസാനില്‍ അതിര്‍ത്തി പ്രദേശത്തെ ജനങ്ങളോട് ജാഗരൂകരായി നിലകൊള്ളണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.