2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വധിച്ചു. കശ്മിരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്.

ഭട്ട് ഉള്‍പ്പെടെ എട്ടുപേരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി  പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ വന്‍ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.