2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹിസ്ബുല്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

 

ശ്രീനഗര്‍: ജമ്മുകശ്മിരിലെ അനന്ത്‌നാഗ് ജില്ലയിലെ കുല്‍ച്ചോഹാറിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ലഷ്‌കറെ ത്വയിബ ജില്ലാ കമാന്‍ഡറുമുണ്ടെന്ന് ജമ്മു കശ്മിര്‍ പൊലിസ് വ്യക്തമാക്കി. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസും സുരക്ഷാസൈന്യവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരില്‍ നിന്ന് ഒരു എ.കെ 47 തോക്കും രണ്ടു പിസ്റ്റളുകളും കണ്ടെടുത്തു.
ഒളിവിലായിരുന്ന ഭീകരര്‍ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തിരിച്ചുള്ള വെടിവയ്പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇതോടെ ദോഡ ജില്ല ഭീകരമുക്തമായെന്ന് പൊലിസ് അവകാശപ്പെട്ടു. ദോഡയില്‍ ബാക്കിയുണ്ടായിരുന്ന ഭീകരനാണ് മസൂദെന്നും ഇയാള്‍ ഇവിടെ ഒളിവില്‍കഴിയുകയായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.