2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഹിസ്ബുല്ല കമ്മാന്‍ഡര്‍ മുസ്തഫ ബദ്‌റുദ്ദീന്‍ സിറിയയില്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമ്മാന്‍ഡര്‍ മുസ്തഫ ബദ്‌റുദ്ദീന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് മുസ്തഫ ബദ്‌റുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല വക്താവ് പറഞ്ഞു.

ലബനീസ് ശീഈ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ഉന്നത റാങ്കിലുള്ള കമാന്‍ഡറായിരുന്നു 55 കാരനായ ബദ്‌റുദ്ദീന്‍. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനൊപ്പം ചേര്‍ന്ന് ആക്രമണത്തില്‍ ഏര്‍പ്പെടുന്ന സംഘമാണിത്. അതുകൊണ്ടുതന്നെ അമേരിക്കന്‍ സേനയാണ് തങ്ങള്‍ക്കെതിരായ ആക്രമണത്തിനു പിന്നിലെന്ന് ഹിസ്ബുല്ല വിശ്വസിക്കുന്നു.

ദമസ്‌കസ് വിമാനത്താവളത്തിനടുത്തുള്ള ഹിസ്ബുല്ലയുടെ കേന്ദ്രത്തിലായിരുന്നു ബദ്‌റുദ്ദീന്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആക്രമണം. ഇവിടെ നടന്ന സ്‌ഫോടനത്തിന്റെ രീതി മനസ്സിലായിട്ടില്ലെന്ന് ഹിസ്ബുല്ല പറയുന്നു. വ്യോമാക്രമണമാണോ മിസൈല്‍ വര്‍ഷിച്ചതാണോ ബോംബ് സ്‌ഫോടനമുണ്ടായതാണോ എന്നു പരിശോധിച്ചുവരികയാണെന്ന് ഹിസ്ബുല്ല കേന്ദ്രം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.