2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹിലരിയെ ചെകുത്താനെന്ന് വിശേഷിപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിനെന്നു വിശേഷിപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയില്‍ നടന്ന കാമ്പയിനിലാണ് ഹിലരിയെ ട്രംപ് ചെകുത്താനോട് ഉപമിച്ചത്.

ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി ഹിലരിക്കെതിരെ മത്സരിച്ച ബെര്‍ണി സാന്റേഴ്‌സണ്‍ ഹിലരിക്ക് പിന്തുണ നല്‍കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ രോഷാകുലനായ ട്രംപ് സാന്റേഴ്‌സണ്‍ ബന്ധം ഉണ്ടാക്കിയിരിക്കുന്നത് ചെകുത്താനോടാണെന്ന് കാമ്പയിനില്‍ പറഞ്ഞു. അദ്ദേഹം ഒരു ചെകുത്താനുമായിട്ടാണ് ബന്ധമുണ്ടാക്കിയിരിക്കുന്നത്. ഹിലരി ഒരു ചെകുത്താനാണെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രംപ് ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‌ലിം സൈനികന്റെ മാതാവിനെ പരിഹസിച്ചത് വന്‍ വിവാദമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.