2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഹിറ്റ്‌ലറോട് സ്വയം ഉപമിച്ച് റോഡീഗ്രോ

മനില: കുപ്രസിദ്ധ നാസി ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുമായി സ്വയം താരതമ്യപ്പെടുത്തി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂട്ടര്‍ട്. ലഹരിക്കടിമപ്പെട്ട രാജ്യത്തെ 30 ലക്ഷം പേരെ കൊന്നൊടുക്കണമെന്നും ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരെ കൊന്നൊടുക്കിയ രീതി തന്നെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെ ഡ്യൂട്ടര്‍ട് റോഡീഗ്രോ അസഭ്യം പറഞ്ഞത് വിവാദമായിരുന്നു. 30 ലക്ഷം ജൂതരെയാണ് ഹിറ്റ്‌ലര്‍ കൊന്നത്. ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്ന 30 ലക്ഷം പേരുണ്ട്. അവരെ കൊന്നൊടുക്കിയാല്‍ അതില്‍പരം സന്തോഷം തനിക്ക് വേറെയില്ല.
ജര്‍മനിയിലെ ഹിറ്റ്‌ലറിനു പകരം ഫിലിപ്പൈന്‍സില്‍ കുറഞ്ഞത് ഞാനെങ്കിലും വേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്്താവന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.