2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഹിന്ദുക്കള്‍ക്ക് മതനേതൃത്വം ഇല്ലാത്തതാണ് പ്രശ്‌നം

യു.എം മുഖ്താര്‍

നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ക്ക് സമസ്തയും കെ.എന്‍.എമ്മും ഉള്ളതുപോലെ സാധാരണ ഹിന്ദുക്കള്‍ക്ക് മതസംഘടയില്ല. ഉള്ളത് ഒരു വി.എച്ച്.പിയാണ്. അതാവട്ടെ തീവ്രഹൈന്ദവമുഖമുള്ളതും. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും ഒക്കെയുണ്ടെങ്കിലും അവര്‍ മതരംഗം മൈന്‍ഡ് ചെയ്യാറേയില്ല. കുറച്ച് രാഷ്ട്രീയവും ബാക്കി സാമുദായിക താല്‍പ്പര്യവും മാത്രമെ അവര്‍ക്കുള്ളൂ. ഇരുവരും മുസ്ലിംകളിലെ ലീഗും എം.ഇ.എസ്സും ഒക്കെ പോലെയാണെന്നു വേണമെങ്കില്‍ പറയാം. മൊത്തം ഹിന്ദുക്കളുടെ പ്രതിനിധ്യം അവകാശപ്പെടുന്ന ഒരുകൂട്ടായ്മയാണ് ശശികല ജനറല്‍ സെക്രട്ടറിയായ ഹിന്ദു ഐക്യവേദി. വി.എച്ച്.പിയെപ്പോലെ മറ്റൊരു സാധനം. മുസ്‌ലിംകള്‍ക്കും ഉണ്ട് ഇതുപോലെ ഐക്യവേദി. പേര് മുസ്‌ലിം സൗഹൃദവേദി. ഗള്‍ഫാര്‍ മുഹമ്മദലിയെ പോലുള്ള മുസ്‌ലിം പ്രമാണിമാരുണ്ടാക്കിയ ആ സംഘടനയില്‍ പക്ഷേ പോപുലര്‍ഫ്രണ്ടിനും പി.ഡി.പിക്കുപോലും പ്രാതിനിധ്യം ഇല്ല. മുസ്‌ലിംകളുടെ വിവിധ വിഷയങ്ങളില്‍ അതിന്റെ മെറിറ്റ് നോക്കി ലീഗ്, എം.ഇ.എസ്, സമസ്ത, കെ.എന്‍.എം തുടങ്ങിയവര്‍ ഇടപെടല്‍ നടത്തും.

അതുകൊണ്ടാണ് ഇന്നലെ മലപ്പുറത്ത് ഒരുക്ഷേത്രം ആക്രമിക്കപ്പെട്ടെന്നു കേട്ടപ്പോള്‍ മേലും കീഴും നോക്കാതെ പാണക്കാട് കുടുംബത്തില്‍പ്പെട്ട ഒരാളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ ആ സ്‌പോട്ടില്‍ എത്തിയത്. (പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വം എന്ന പോലെ മതനേതൃത്വത്തിലും ഉണ്ടെന്നു മറക്കരുത്)
ഒരുമുസ്‌ലിം പോക്കറ്റില്‍ ക്ഷേത്രം അക്രമിക്കുക പോലുള്ള വൈകാരിക വിഷയം കേട്ടാല്‍ ‘ഇനി അത് സംഘികള്‍ തന്നെ ചെയ്തതാവുമോ’ എന്നൊന്നും ആലോചിച്ചുനില്‍ക്കാതെ അവിടത്തെ ഹൈന്ദവസഹോദരങ്ങളെയും ക്ഷേത്രകമ്മിറ്റിയെയും കണ്ട് ഒരു സംഭാഷണം നടത്തല്‍ തന്നെയാണ് ഏറ്റവും ഉചിതം.

കൈവെട്ട് ഉണ്ടായപ്പോഴും അതിനെ മുകളില്‍ പറഞ്ഞ മുഴുവന്‍ മുസ്‌ലിംസംഘടനകളും തള്ളിപ്പറഞ്ഞിരുന്നു. ജോസഫ് മാഷിന് രക്തം കൊടുക്കാനും മുസ്‌ലിം സംഘടന തയാറായി.

അപ്പുറത്ത് മതംമാറിയതിന്റെ പേരില്‍ ഫൈസലിനെ കൊന്നപ്പോഴും പള്ളിയില്‍ നട്ടപ്പാതിരക്കു കേറി മദ്‌റസാധ്യാപകനെ വെട്ടിക്കൊന്നപ്പോഴും ഹിന്ദുമതനേതൃത്വം ഓടിയെത്തി അക്രമികളെ തള്ളിപ്പറയാനോ മുസ്‌ലിംകളുമായി സംഭാഷണം നടത്താനോ തയാറാവാതിരുന്നത് സാധാരണ ഹിന്ദുക്കള്‍ക്ക് അങ്ങിനെയൊരു മതനേതൃത്വം ഇല്ലാതിരുന്നത് കൊണ്ടാണ്. ‘പുരാതനകാലത്ത് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല എന്നു സ്വാമി വിവേകാനന്ദന്‍’ പറഞ്ഞിട്ടുണ്ട്. ആ പശുവിന്റെ പേരില്‍ രാജ്യമൊട്ട് ആളുകളെ തല്ലിക്കൊല്ലുന്നതിനെതിരേ സാധാരണ ഹിന്ദുക്കളുടെ ശബ്ദം ഒന്നിച്ചുയരാത്തതും അവര്‍ക്ക് ഒരുസംഘടിത രൂപം ഇല്ലാത്തതുകൊണ്ടാണ്. ഇന്നലെ ക്ഷേത്രം ആക്രമിച്ച ഒരു സംഘിയെ പിടിച്ചിട്ടും അതുതെറ്റായെന്നു പറയാനും ഫേസ്ബുക്കില്‍ മലപ്പുറത്തെ മുസ്‌ലിംകളെ സംഘികള്‍ വിളിച്ച തെറിക്കു ഒരു മാപ്പെങ്കിലും പറയാനും ആളില്ലാത്തതും മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News