2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഹിജ്‌റ സന്ദേശ പരിപാടികള്‍ തുടങ്ങി

മലപ്പുറം: പുതിയ ഹിജ്‌റ വര്‍ഷമായ 1440 പിറവിദിനത്തില്‍ ഹിജ്‌റ, മുഹര്‍റം സന്ദേശ പരിപാടികള്‍ തുടങ്ങി. ഹിജ്‌റയുടെ പ്രാധാന്യം, മുഹര്‍റം ശ്രേഷ്ഠതകള്‍ എന്നിവ ആസ്പദമാക്കിയുള്ള ഉദ്‌ബോധന സംഗമങ്ങള്‍, സെമിനാര്‍ തുടങ്ങി സംഘടനകള്‍, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിവിധ പരിപാടികള്‍ നടന്നുവരുന്നു.
ഇന്നലെ മലപ്പുറം സുന്നി മഹലില്‍ മണ്ഡലം എസ്.വൈ.എസ് ഹിജ്‌റ സംഗമം സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍അസീസ് ദാരിമി, പി.കെ ലത്തീഫ് ഫൈസി, സി.ടി ഹംസ സംസാരിച്ചു.
ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയില്‍ ഡി.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ ഹിജ്‌റ പുതുവത്സരാഘോഷം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സന്ദേശം നല്‍കി. പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി പുതുവര്‍ഷാരംഭ ദിക്‌റ് ചൊല്ലിക്കൊടുത്തു. ഡി.എസ്.യു പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. തഅ്‌രീബുല്‍ ജാമിഅ പദ്ധതി ലോഞ്ചിങ് നടത്തി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യൂസുഫ് ഫൈസി മേല്‍മുറി, സുബൈര്‍ ഹുദവി ചേളാരി പങ്കെടുത്തു.
പാണക്കാട് സ്‌ട്രെയ്റ്റ് പാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വാല്യു എജ്യുക്കേഷന്‍ വിഭാഗം ഹിജ്‌റാ കാംപയിന്‍ തുടങ്ങി. ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തി. നുഅമിന്‍ സാഅ പദ്ധതി പാണക്കാട് ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ മുഹമ്മദ് റഫീഖ്, പ്രിന്‍സിപ്പല്‍ ഷാജു അച്ചാണ്ടി, സ്വദഖത്തുല്ലാഹ് ഹസനി, ജലാല്‍ വാഫി, റിയാസ് വാഫി, ശംസുദ്ദീന്‍ റഹീമി സംസാരിച്ചു.
വള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി കാംപസില്‍ മദ്‌റസാ എസ്.കെ.എസ്.ബി.വി ‘അല്‍ ഹിജ്‌റത്തു ഇലല്ലാഹ്’ എന്ന പ്രമേയത്തില്‍ സംഗമം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. അബ്ദുല്‍അസീസ് ദാരിമി മുതിരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
സദര്‍ മുഅല്ലിം ടി.പി.നൂറുദ്ദീന്‍ യമാനി അധ്യക്ഷനായി. ഖുത്വുബുസമാന്‍ മൗലീദ് സദസിന് അബ്ദുല്‍മജീദ് ദാരിമി നേതൃത്വം നല്‍കി. പ്രൊഫ.സി.മുഹമ്മദ്,ശംസുദ്ദീന്‍ യമാനി, മുഹമ്മദ് ശാക്കിര്‍ ഫൈസി, എം.പി ബാദുഷ, ഇസ്മാഈല്‍ അരിമ്പ്ര, സി. കുഞ്ഞിമുഹമ്മദ്, സജാദ് മുഹമ്മദ് സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.