2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹിജ്‌റ സംഗമം സംഘടിപ്പിച്ചു

 

ഫറോക്ക്: മണ്ണൂര്‍ -വടക്കുമ്പാട് ജുമുഅത്ത് പള്ളി ദര്‍സ് ഐ.ടി.എസ് സമാജത്തിന്റെയും ലൈറ്റോഫ് ഹിദായയുടെയും സംയുക്താഭിമുഖ്യത്തില്‍ അഹ്മിയ്യത്തേ ഹിജ്‌റ എന്ന പേരില്‍ സന്ദേശസമ്മേളനം സംഘടിപ്പിച്ചു. എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി ഉദ്്ഘാടനം ചെയ്തു.
മുദരിസ് ഉസ്താദ് മുജീബ് റഹ്മാന്‍ഫൈസി പുല്ലൂര്‍ അധ്യക്ഷനായി.സാലിം ഫൈസി കിഴിശ്ശേരി ഹിജ്‌റ സന്ദേശ പ്രഭാഷണം നടത്തി.
പി.കെ അബ്ദുല്‍ ലത്തീഫ് ഫൈസി ചാലിയം, ടി.പി അലി അസ്‌ക്കര്‍ മുസ്്‌ലിയാര്‍ കുണ്ടായിത്തോട്, കെ.ഷിബ് ലിദാരിമി ദേവതിയാല്‍, സി.പി സുഹൈല്‍ വാഫി ഉഗ്രപുരം, മഹല്ല് പ്രസിഡന്റ് കെ.ഹുസൈന്‍ ഹാജി. സെക്രട്ടി പി.കെ ചേക്കുട്ടി ഹാജി, സീമാമുട്ടി, ഹാഫിള് സല്‍മാന്‍ പുല്ലൂര്‍, ഹസന്‍ കുട്ടി നഹ സംസാരിച്ചു. ഐ.ടി.എസ് സെക്രട്ടറി റാശിദ് മുസ്‌ലിയാര്‍ സ്വാഗതവും സ്വാലിഹ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.