2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹിജ്‌റയുടെ കാണാപ്പുറങ്ങള്‍ തേടി ഹിജ്‌റ

തൃക്കരിപ്പൂര്‍: ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് എസ്.കെ.എസ്.ബി.വി ഉദിനൂര്‍ യൂനിറ്റ് ‘ഹിജ്‌റയുടെ കാണാപ്പുറങ്ങളിലേക്കൊരു ഹിജ്‌റ’ എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഹിജ്‌റയുടെ സമഗ്ര പഠനത്തിനായി മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി ആവിഷ്‌കരിച്ച പരിപാടിയില്‍ ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസ ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് സ്വദര്‍ മുഅല്ലിം സി അബ്ദുറഹീം മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി മദ്‌റസ പ്രസിഡന്റ് അബ്ദുല്ലാഹി ഫര്‍ഹാന്‍ അധ്യക്ഷനായി.
ഹിജ്‌റയുടെ കാണാപ്പുറങ്ങളിലേക്കൊരു ഹിജ്‌റ എന്ന വിഷയത്തിലുള്ള ക്ലാസിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നേതൃത്വം നല്‍കി. പരിപാടിയില്‍ തൃക്കരിപ്പൂര്‍ റെയ്ഞ്ച് എസ്.കെ.എസ്.ബി.വി സെക്രട്ടറിയായി തെരെഞ്ഞെടുത്ത മമ്പഉല്‍ ഉലൂം മണിയനോടി മദ്‌റസ വിദ്യാര്‍ഥി ഇബ്‌റാഹിം മുസമ്മിലിനും ട്രഷററായി തെരെഞ്ഞെടുത്ത ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസ വിദ്യാര്‍ഥി അബ്ദുല്ലാഹി ഫര്‍ഹാനിനും സ്വീകരണം നല്‍കി.
വിദ്യാര്‍ഥികളുടെ പിറന്നാളിനോടനുബന്ധിച്ച് മദ്‌റസ ലൈബ്രറിയിലേക്ക് നല്‍കുന്ന എന്റെ പിറന്നാള്‍ സമ്മാനം എന്ന പരിപാടിയുടെ ഉദ്ഘാടനം മദ്‌റസ വിദ്യാര്‍ഥി അബ്ദുറഹിം പി.ടി.എ സെക്രട്ടറി എന്‍. മൊയ്തീന് നല്‍കി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എസ് ഹമീദ്, എം. അബ്ദുല്‍ ഖാദിര്‍, എ.ജി മുഹമ്മദ് സാബിത്ത്, റബീഹ് ഗസ്സാലി സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.