2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഹിജാബ് നിയമം; ഇന്ത്യന്‍ ചെസ് താരം മത്സരം ബഹിഷ്‌കരിച്ചു

ന്യൂ ഡല്‍ഹി: ഹിജാബ് ധരിക്കണമെന്ന നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ നാഷന്‍സ് കപ്പ് ചെസ് മത്സരം ബഹിഷ്‌കരിച്ചു. മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് താരത്തിന്റെ പിന്‍മാറ്റം. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മത്സരം ബഹിഷ്‌കരിക്കുന്ന കാര്യം സൗമ്യ അറിയിച്ചത്.
ഇറാന്‍ നിയമമനുസരിച്ച് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മനസിലാക്കിയതായും ഇത് തന്റെ പ്രാഥമികമായ മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നും സാമിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇറാനിലേക്ക് പോവാതിരിക്കുക മാത്രമാണ് തന്റെ അവകാശ സംരക്ഷണത്തിനുള്ള വഴിയെന്ന് കരുതുന്നതായും സൗമ്യ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ചെസ് മത്സരത്തില്‍ മുന്‍ ലോക ചാംപ്യനാണ് സൗമ്യ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.