2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഹാര്‍ബര്‍ പാലത്തിലെ കുഴികള്‍ അപകടക്കെണിയാകുന്നു

മട്ടാഞ്ചേരി: കൊച്ചി ഹാര്‍ബര്‍ പാലത്തിലെ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. പാലത്തിന് പ്രവേശന കവാടത്തിലും മധ്യത്തിലും കിഴക്കു ദിക്കിലുമായുള്ള വന്‍കുഴികളും വാഹനയാത്രക്കാര്‍ക്ക് ദുരിതയാത്ര സമ്മാനിക്കുന്നു. രാത്രി കാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭമായിരിക്കയാണ്.
കഴിഞ്ഞ ഒരാഴ്ചക്കകം പത്ത് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ നാല് വയസുള്ള കുട്ടിയുമൊത്തുള്ള കുടുംബവുമുള്‍പ്പെട്ടതായി വഴിയോരക്കച്ചവടക്കാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ടാറിങ്ങ് റി പ്പയര്‍ നടത്തിയ പാലമാണിത്. ലക്ഷങ്ങളാണ് ഇതിനായി ചിലവഴിച്ചത്. പാലം ടാറിങ്ങില്‍ അഴിമതി നടന്നതായി വിവിധ സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തുന്നതിന് സ്ഥാപിച്ച ഇരുമ്പു ബാറുകള്‍ വാഹനങ്ങളിടിച്ച് തകരുന്നത് മറ്റ് അപകട ങ്ങള്‍ക്കിടയാക്കുന്നുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.