2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹാര്‍ദിക് പട്ടേലിന്റെ ആരോഗ്യനില വഷളായി

 

അഹമ്മദാബാദ്: പട്ടേല്‍ സമുദായ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ആരോഗ്യ നില വഷളായി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 25 മുതലാണ് അദ്ദേഹം സമരം തുടങ്ങിയത്. പട്ടേല്‍ സമുദായത്തിന് സംവരണം എന്ന ആവശ്യത്തിനു പുറമെ ഗുജറാത്തിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ മറ്റ് ആവശ്യങ്ങളും ഉന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.