2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹാഫിസ് സഈദിനു മേല്‍ ഏഴിന് കുറ്റം ചുമത്തും

 

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ പാകിസ്താനിലെ നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനു മേല്‍ പാക് കോടതി ഈമാസം ഏഴിന് കുറ്റം ചുമത്തും. ലാഹോറിലെ ഭീകരവിരുദ്ധ കോടതി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തുക. കേസിലെ മറ്റു പ്രതികള്‍ക്കുമേലും അന്ന് ശിക്ഷ പ്രഖ്യാപിക്കും.
പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ടശേഷമാണ് കോടതി കുറ്റം ചുമത്തുന്ന തിയതി പ്രഖ്യാപിച്ചത്. കനത്ത സുരക്ഷയോടെയാണ് കോട്ട് ലാഖ്പത് ജയിലില്‍ നിന്ന് ഹാഫിസിനെ കോടതിയിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിച്ചില്ല.
ജൂലൈ 17ന് അറസ്റ്റിലായ ഹാഫിസ് സഈദിനും കൂട്ടാളികള്‍ക്കും മേല്‍ 23 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭീകരസംഘടനകളായ ലഷ്‌കറെ ത്വയ്യിബക്കും ജമാഅത്തുദ്ദഅ്‌വയ്ക്കുമെതിരേ പാക് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഭീകരതയ്ക്ക് ധനസഹായം നല്‍കിയതിന് ജമാഅത്തുദ്ദഅ്‌വയുടെ ചാരിറ്റി സംഘടനയായ ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷനെതിരേയും അന്വേഷണം നടത്തിയിരുന്നു.
ഹാഫിസ് സഈദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2012ല്‍ യു.എസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യു.എസ് ട്രഷറി വകുപ്പ് ഇയാളെ ആഗോള ഭീകരനായി മുദ്രകുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News