2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹാജിമാര്‍ക്ക് സാധ്യമായതെല്ലാം ചെയ്യാന്‍ സഊദി പ്രതിജ്ഞാബദ്ധം: മക്ക ഗവര്‍ണര്‍

 

മിന: പുണ്യ സ്ഥലങ്ങളിലെ തീര്‍ഥാടന യാത്രക്ക് സാധ്യമായതെല്ലാം ചെയ്യാന്‍ സഊദി അറേബ്യ ഒരുക്കമാണെന്നും ഓരോ വര്‍ഷവും അത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മിനായില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഹാജിമാരുടെ സേവനത്തിനായി വിവിധ സൗകര്യങ്ങളാണ് സഊദി ഭരണ കൂടം ചെയ്തിരിക്കുന്നത്. പുണ്യ നഗരികളില്‍ ഹജ്ജിനെത്തുന്ന ഹാജിമാരുടെ സഹായത്തിനും മേല്‍നോട്ടത്തിനുമായി രണ്ടണ്ടര ലക്ഷത്തിലധികം പേരാണ് തയ്യാറായി സേവന രംഗത്തുള്ളതെന്നും ഹാജിമാരെ പരിചരിക്കുന്നതിലും ഇരു പുണ്യ നാഗരികള്‍ പരിചരിക്കുന്നതിലും ഒരു വിട്ടു വീഴ്ച്ചയില്‌ളെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഭടന്മാരും ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരും വളണ്ടണ്ടിയര്‍മാരും അടക്കം ഈ വര്‍ഷം ഹജ്ജ് സേവന മേഖലയില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ സേവനമനുഷ്ഠിക്കുന്നുണ്ടണ്ട്. പുണ്യ സ്ഥലങ്ങള്‍ മൊത്തത്തില്‍ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പഠനം നടത്തി പഠന റിപ്പോര്‍ട്ട് മക്ക റോയല്‍ കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ടണ്ട്. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം പുണ്യസ്ഥലങ്ങളില്‍ ബസുകള്‍ കടന്നു പോകുന്ന അതേ റോഡുകളിലൂടെ കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. ഈ വര്‍ഷം പത്ത് വികസന പദ്ധതികളാണ് മക്കയിലും പുണ്യ ഭൂമിയിലും നടത്തിയത്. മൂന്നര ലക്ഷം ഹാജിമാര്‍ക്ക് മശാഇര്‍ മെട്രോയിലും 18 ലക്ഷം തീര്‍ഥാടകര്‍ക്ക് ബസുകളിലുമാണ് യാത്രാ സൗകര്യം ഒരുക്കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.