2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഹസ്‌നവി മുഹമ്മദലി ഹുദവി ലണ്ടനിലേക്ക്

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജ് പൂര്‍വ വിദ്യാര്‍ഥി ഹസ്‌നവി മുഹമ്മദലി ഹുദവി ഉപരി പഠനാര്‍ഥം ലണ്ടനിലെ ലീഡ്‌സ് ബെക്കറ്റ് സര്‍വകലാശാലയിലേക്കു യാത്ര തിരിച്ചു. ദാറുല്‍ ഹസനാത്തില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ അദ്ദേഹം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ദഅവ ആന്‍ഡ് കംപാരിറ്റിവ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കാമരാജ് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും ഇഗ്‌നോയില്‍ നിന്നു എംഎസ്.ഡബ്ല്യു, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എഡ്, പി.ജി.ഡി.സി.പി എന്നിവയും പൂര്‍ത്തീകരിച്ചു. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത്, റോയല്‍ ഇംഗ്ലീഷ് സ്‌കൂള്‍, സീതിസാഹിബ് ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം ചെയ്ത മുഹമ്മദലി ഹുദവി നാറാത്തെ ആലി മൊയ്തീന്‍ ഹാജിയുടെയും ജമീല ഹജ്ജുമ്മയുടെയും മകനുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.