2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഹലാല്‍ ടൂറിസത്തില്‍ യു എ ഇ മുന്നില്‍; സഊദി രണ്ടാമത്

കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 131 ബില്യണ്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഹലാല്‍ ടൂറിസത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചിലവിടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു എ ഇയും തൊട്ടു പിന്നില്‍ സഊദി അറേബ്യയുമാണെന്ന് മാസ്റ്റര്‍കാര്‍ഡും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലും നടത്തിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 17.6 ബില്യണ്‍ ഡോളറാണ് ഹലാല്‍ ടൂറിസത്തില്‍ യു എ ഇ ജനത ചിലവഴിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സഊദി അറേബ്യ 16.1 ബില്യണ്‍ ഡോളറും മൂന്നാം സ്ഥാനം നേടിയ കുവൈത്ത് 10.4 ബില്യണ്‍ ഡോളറും ഹലാല്‍ ടൂറിസത്തില്‍ ചിലവഴിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക മുസ്‌ലിം യാത്രികര്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 180 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓടെ ഇത് 220 ബില്യണ്‍ ഡോളറായി ഉയരും. നിലവില്‍ ആഗോള മുസ്‌ലിം യാത്രികരുടെ എണ്ണം 131 മില്ല്യണ്‍ ആണെന്നത് 2020 ആകുമ്പോള്‍ ഇത് 156 ആയി ഉയരുമെന്നാണ് കണക്കുകള്‍.

ഇതേസമയത്ത് തന്നെ മുസ്‌ലിം യാത്രികരില്‍ ഏറ്റവും കൂടുതാള്‍ പേരും തിരഞ്ഞെടുത്ത രാജ്യവും യു എ ഇ യാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബിസിനസ് രംഗത്തെ നല്ല അന്തരീക്ഷം, ടൂറിസം, ട്രാവല്‍ രംഗത്തെ വ്യത്യസ്ത പദ്ധതികള്‍, യാത്രികരെ സ്വീകരിക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍ എന്നിവയാണ് യു എ ഇ യെ ഈ സ്ഥാനം നേടിക്കൊടുത്തത്. ഗ്ലോബല്‍ ഇസ്‌ലാമിക് ഇക്കോണമി സമ്മിറ്റ് ദുബൈയില്‍ ഈ മാസം അവസാനം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അടുത്ത കാലത്തായി ടൂറിസം രംഗത്ത് മികച്ച പ്രഖ്യാപനങ്ങളും പദ്ധതികളും സഊദിയും മുന്നോട്ട് വെച്ചിരുന്നു. സഊദിയുടെ സ്വപ്‌ന പദ്ധതിയായ നിയോം പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്ത് പുത്തന്‍ അനുഭവങ്ങളായിരിക്കും ലോകത്തിനു സമ്മാനിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.