2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ഹര്‍ത്താല്‍ വ്യാപാരികള്‍ ബഹിഷ്‌കരിക്കണം

സി.ടി ഖമറുന്നിസ, തലശ്ശേരി

തിങ്കളാഴ്ച നടന്ന ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു എന്ന് ഗീതാനന്ദന്‍. ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസം ബസ്സുകള്‍ ഓടിക്കുമെന്ന് ബസ് ഉടമകളും കടകള്‍ തുറക്കുമെന്ന് വ്യാപാരി സംഘടനയും പ്രഖ്യാപിച്ചു, ദലിത് സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് പക്ഷേ, പല ബഹുജന സംഘടനകളും തയാറായത്. എന്നിട്ടും ജനജീവിതത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല.

ദലിതര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ന്യായമായിരുന്നു.എന്നിട്ടും നിറഞ്ഞ മനസോടെ അതിനെ പിന്തുണക്കാന്‍ നാം തയാറായില്ല. ഒരു ചെറിയ വിഭാഗമാണ് ആത്മാര്‍ഥമായി പിന്തുണച്ചത്. ഇത് ഹര്‍ത്താല്‍ വിരോധമാണെങ്കില്‍ കുഴപ്പമില്ല. ഹര്‍ത്താല്‍ ആഘോഷമായി കാണുകയും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ അടിച്ച് പൊളിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ . ഈ ഹര്‍ത്താലിനോട് കാണിച്ച സമീപനം തുടര്‍ന്ന് വരുന്ന ഹര്‍ത്താലുകളോടും സ്വീകരിക്കുക. കച്ചവടക്കാര്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് കടകള്‍ തുറക്കുക. വാഹനങ്ങള്‍ നിരത്തിലിറക്കുക. ബസ്സുകള്‍ ഓടിക്കുക. കല്ലേറിനും ഭീഷണിക്കും വഴങ്ങാതിരിക്കുക. ഒറ്റക്കെട്ടായി വ്യാപാരി വ്യവസായി സമൂഹം തീരുമാനമെടുത്താല്‍ അക്രമത്തിലൂടെ അടപ്പിക്കാന്‍ ആര്‍ക്കുമാവില്ല. കുറച്ച് പേര്‍ മാത്രം കടകള്‍ തുറക്കുമ്പോഴാണ് ഹര്‍ത്താലുകാര്‍ ഗുണ്ടായിസം കാണിക്കുക. ഒറ്റക്കെട്ടായി നിന്നാല്‍ ജനങ്ങളെ തോല്‍പിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല. അപൂര്‍വം ചില ഗ്രാമങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംഗതിയാണിത്. ബന്ദ് കോടതി നിരോധിച്ചപ്പോള്‍ ഹര്‍ത്താലിലൂടെ അപ്രഖ്യാപിത ബന്ദ് നടത്തുന്നവരെ പഠിപ്പിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.