2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഹര്‍ത്താല്‍ രാഷ്ട്രീയ അഹങ്കാരം: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ രാഷ്ട്രീയ അഹങ്കാരമാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെതിരേ ജനങ്ങള്‍ പ്രതികരിക്കണം. രാഷ്ട്രീയക്കാരുടെ ആഹ്വാനം തള്ളികളയണം. വാഹനവുമായി റോഡില്‍ ഇറങ്ങും. സാധാരണ ജനത്തിന്റെ വികാരം മനസിലാക്കി അതിനൊപ്പം നില്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് കഴിയണം. അതിനുപകരം ഇത്തരം നടപടികള്‍ ജനങ്ങളുടെ ദുരിതം വര്‍ദ്ദിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.