2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണം: വ്യാപാര വാണിജ്യ സംഘടനകള്‍

 

കൊച്ചി: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ കേരളത്തില്‍ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടാകൂവെന്ന്് ഹര്‍ത്താല്‍ വിമുക്ത കേരളം എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച ചര്‍ച്ചാ യോഗം ചൂണ്ടിക്കാട്ടി. വ്യാപാര വ്യവസായ സമൂഹത്തിനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരേ ജനകീയ മുന്നേറ്റത്തിന് മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.
ഹര്‍ത്താലുകള്‍ക്കെതിരേ സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഇതിനായി ഏകോപിപ്പിക്കും. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടികളോട് സഹകരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തും. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റിക്കും യോഗം രൂപം നല്‍കി.
യോഗത്തില്‍ ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം. ജി ജോര്‍ജ് മുത്തൂറ്റ്, കോ ചെയര്‍ ദീപക് എല്‍.അസ്വാനി, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ബിജു രമേശ്, എം.എ യൂസഫ്, സ്‌പെഷല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ് കെ.കെ പിള്ള, ഹര്‍ത്താല്‍ വിരുദ്ധ സമിതി കണ്‍വീനര്‍ ഗോപകുമാര്‍, ജോജി, സെപ്‌സ് വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.