2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹര്‍ത്താല്‍ ദിനത്തില്‍ സീബ്രാലൈനുകള്‍ പുതുക്കി വരച്ച് യൂത്ത് കോണ്‍ഗ്രസ്

 

എടപ്പാള്‍: ഹര്‍ത്താല്‍ ദിനത്തില്‍ സീബ്രാലൈനുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കി വരച്ചു. എടപ്പാള്‍ അംശകച്ചേരിയിലാണ് മാഞ്ഞ് തുടങ്ങിയ സീബ്രാലൈനുകള്‍ പ്രവര്‍ത്തകര്‍ പുതുക്കി വരച്ചത്. കെ.പി.സി.സി അംഗം അഡ്വ. എ.എം രോഹിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ്, ഡി.സി.സി അംഗം സുരേഷ് പൊല്‍പ്പാക്കര, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ചുള്ളിയില്‍ രവീന്ദ്രന്‍, രതീഷ് അംശകച്ചേരി, നൗഷാദ് അയിലക്കാട്, കെ.പി ഷിജു, റാഷിദ് കെ.ബാവ, കെ.പി പ്രവീണ്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.