2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യ സേവനം നടത്തി സംഘടനകള്‍

 

വടകര: താഴെഅങ്ങാടി യൂനിറ്റ് കോണ്‍ഗ്രസ് ഓഫിസിന് സമീപം റോഡിലെ ഭീമന്‍ കുഴികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ച് കസ്റ്റംസ്‌റോഡിലെ തീരം കലാകായിക വേദി പ്രവര്‍ത്തകര്‍ മാതൃകയായി. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.പി.എം നഫ്‌സല്‍ സേവന പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
ഒന്തംഓവര്‍ ബ്രിഡ്ജ് കവാടത്തിന് സമീപം റോഡിലെ ഈ കുഴികള്‍ പലപ്പോഴായി അപകടത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് തീരം പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി രംഗത്തിറങ്ങിയത്.
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പ്രവൃത്തി എളുപ്പമായി. സിമന്റും പൂഴിയും മെറ്റലും നാട്ടുകാര്‍ സംഭാവന ചെയ്തു. എ.കെ സചീന്ദ്രന്‍, പി.കെ മുഹമ്മദ് ഷഫീഖ്, പി. മഹമൂദ്, പ്രവീണ്‍ അമ്മാണ്ടിയില്‍, സി.കെ രജില്‍, ബഷീര്‍ പൊന്മണിച്ചിയില്‍, സാബിത്ത് റഊഫ്, അംറാസ്മുനീര്‍ പങ്കെടുത്തു.
ഹര്‍ത്താല്‍ ദിനത്തില്‍ യൂനിറ്റി റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കസ്റ്റംസ് റോഡ് പരിസരം സുചീകരിച്ചു.
മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ഒഴിവ് ദിവസങ്ങളിലും ഉപയോഗപ്പെടുത്തുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി യൂനിറ്റി പ്രസിഡന്റ് പി.വി.സി മമ്മു, ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ചത്തോത്ത് അശോകന്‍, സതീശന്‍, ടി.പി രാജീവ്, പി.പി സുധീര്‍, ടി.പി. രാജേന്ദ്രന്‍, അമ്മാണ്ടിയില്‍ പി.പി രമേശന്‍, കെ.പി നജീബ്, മട്ടോല്‍ ഗംഗാധരന്‍, വിബീഷ്, പുളിക്കൂല്‍ വിജയന്‍, എടക്കുടി സുജിത് നേതൃത്വം നല്‍കി.
ഫേയ്‌സ്ബുക് കൂട്ടായ്മയായ അഴിയൂര്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ അഴിയൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് പരിപാടി ഉദ്ഘാടനം ചെയ്തു.അഴിയൂര്‍ക്കൂട്ടം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ സി. പ്രദീപ്,പി.ടി.എ പ്രസിഡന്റ് പി.വത്സന്‍ പി.ടി.എ മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. 11000 ത്തിലധികം മെമ്പര്‍മാരുള്ള അഴിയൂര്‍ക്കൂട്ടം കുറഞ്ഞ കാലയളവിനുള്ളില്‍ പഞ്ചായത്തുമായി സഹകരിച്ച് ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കുറ്റ്യാടി: കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിനെതിരേ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ വേളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ശുചീകരണ പ്രവൃത്തി നടത്തി.
വേളം പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവുമാണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്.
വടകര പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീഷ് പൂമുഖം അധ്യക്ഷനായി.കെ.സി ബാബു, കെ.കെ ശ്രീധരന്‍, പി. സത്യന്‍, വി. പത്മനാഭന്‍, കെ.വി അനീഷ് കുമാര്‍, കെ.സി വിശാഖ്, പി.പി റനീഷ്, ഫര്‍സിന്‍ ജിലാനി, എ.കെ സുജിത്ത് സംസാരിച്ചു.

നാദാപുരം: ഹര്‍ത്താലിനിടയില്‍ ലഭിച്ച അവധി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി മദ്‌റസ വിദ്യാര്‍ഥികള്‍ മാതൃകയായി. മുടവന്തേരി ഇശാ അത്തുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ഥികളാണ് റോഡും പരിസരവും ശുചീകരിച്ചത്.
കാട് മൂടിക്കിടന്ന റോഡിന്റെ പാര്‍ശ്വ ഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ വൃത്തിയാക്കി. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരായ അബുബക്കര്‍ മുസ്‌ലിയാര്‍ , അഷ്‌റഫ് ദാരിമി, അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി.
നാദാപുരം ടൗണില്‍ മുസ്‌ലിം ലീഗ്, എസ്.ടി.യു വിവിധ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍,വ്യാപാരികള്‍ ചേര്‍ന്നു ശുചീകരിച്ചു.
കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുള്ളവയും നീക്കം ചെയ്തു. വ്യാപാരിവ്യവസായി ഏകോപനസമിതി നേതാവ് കെ.കെ ഇഖ്ബാല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കണെക്കല്‍ അബ്ബാസ്, മാത്തോട്ടത്തില്‍ ഹാരിസ്, ഫൈസല്‍ കോമത്ത്, ഇഖ്ബാല്‍ ചെപ്പോടത്ത് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News