2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

ഹര്‍ത്താല്‍ ദിനത്തില്‍ കണ്ടല്‍കാടിനെ അടുത്തറിഞ്ഞ് ദേവസൂര്യ

പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയിലെ ബാലവേദിയും ന്യൂസ് ഓഫ് ഇന്ത്യയും സംയുക്തമായി കണ്ടല്‍ പീനയാത്ര സംഘടിപ്പിച്ചു. ഹര്‍ത്താലായതിനാല്‍ യാത്ര സൈക്കിളിലായിരുന്നു. നക്ഷത്ര കണ്ടല്‍, ഭ്രാന്തന്‍ കണ്ടല്‍, ഞെട്ടിപന തുടങ്ങി വിവിധ ഇനം കണ്ടലുകളും വിവിധ ഇനം പക്ഷികളുടെ ആവാസവ്യവസ്ഥകളും അടുത്ത് കണ്ടറിഞ്ഞായിരുന്നു യാത്ര. ന്യൂസ് ഐലണ്ടില്‍ എത്തിയ സംഘം കണ്ടലുകളെ തൊട്ടറിഞ്ഞു.
പുഴയോരത്ത് കണ്ടല്‍ചെടി നട്ടായിരുന്നു മടക്കം. ഹര്‍ത്താലിലെ സൈക്കിള്‍ യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ന്യൂസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി രവി പനക്കല്‍ വിവിധ കണ്ടലുകളെ കുറിച്ചുള്ള ക്ലാസിനു നേതൃത്വം നല്‍കി. റെജി വിളക്കാട്ടുപാടം, ശ്രീരാഗ് കരിപോട്ടില്‍, സേതുലക്ഷ്മി ഉണ്ണിരാജന്‍, ആര്‍.വി ഫൈസല്‍ യാത്രക്ക് നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.