2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി വിതരണവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍

 

മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ വേറിട്ട സമര ശൈലിയുമായി മലപ്പുറം മുനിസിപ്പല്‍ യു.ഡി.എഫ് കമ്മറ്റി. മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്തിന്റെയും കൗണ്‍സിലര്‍ ഹാരിസ് ആമിയന്റെയും നേതൃത്വത്തില്‍ രാവിലെ എട്ടിന് തന്നെ കുന്നുമ്മല്‍ ജങ്ഷനിലെത്തിയ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മിഠായി വിതരണം ചെയ്താണ് ഹര്‍ത്താല്‍ സന്ദേശം കൈമാറിയത്.
ഹര്‍ത്താലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തിയ പ്രവര്‍ത്തകര്‍ വാഹനമോടിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
തുടര്‍ന്ന് കുന്നുമ്മലില്‍ നിന്നാരംഭിച്ച പ്രകടനം കോട്ടപ്പടി ജങ്ഷനില്‍ സമാപിച്ചു. യോഗത്തില്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷനായി. പി.സി വേലായുധന്‍ കുട്ടി, വി. മുസ്തഫ, ഹാരിസ് ആമിയന്‍, എം.കെ മുഹ്‌സിന്‍, സമീര്‍ മുണ്ടുപറമ്പ്, പി.കെ ഹക്കീം, പി.കെ നൗഫല്‍ ബാബു, സമീര്‍ കപ്പൂര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.