2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂരില്‍ കല്യാണത്തിരക്ക്

 

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ പാര്‍ട്ടിക്കാരുടെ അത്ഭുതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. 137 വിവാഹങ്ങള്‍ ആണ് ഇന്നലെ നടന്നത്. അതിരാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഗുരുവായൂരിലെ എല്ലാ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലും, റോഡുകളിലും വിവാഹം എന്ന പോസ്റ്റര്‍ പതിച്ച വാഹനങ്ങളുടെ നിരയായിരുന്നു. ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാന്‍ ടെമ്പിള്‍ സ്റ്റേഷന്‍ എസ്.ഐ വിമോദിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം രംഗത്ത് ഇറങ്ങിയിരുന്നു. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്ത ദിനമായ ഇന്ന് 137 വിവാഹം തലേ ദിവസം ബുക്കിങ് നടത്തിയിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ ഒരു മുന്നൊരുക്കവും ദേവസ്വ ത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ക്ഷേത്രത്തില്‍ 368 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാടും നടന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.