2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഹര്‍ത്താല്‍ ദിനം അരിപ്പാറയില്‍ ചെലവഴിച്ച് വിനോദസഞ്ചാരികള്‍

 

തിരുവമ്പാടി: വീണുകിട്ടിയ ഹര്‍ത്താല്‍ അരിപ്പാറയില്‍ ചെലവഴിച്ച് വിനോദ സഞ്ചാരികള്‍.
മഴയും പ്രളയവും മൂലം വിനോദ സഞ്ചാരികള്‍ നന്നേ കുറവായിരുന്ന അരിപ്പാറയില്‍ ഹര്‍ത്താല്‍ ദിനമായ ഇന്നലെ നാനൂറോളം വിനോദ സഞ്ചാരികള്‍ വന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ 15 മുതല്‍ അന്‍പതു വരെയുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഹര്‍ത്താല്‍ ദിനത്തില്‍ വര്‍ധിക്കുകയായിരുന്നു.
കനത്ത ചൂടില്‍ നിന്ന് രക്ഷതേടിയും തണുത്തുറഞ്ഞ വെള്ളത്തില്‍ വന്നു കുളിക്കാനും വിനോദസഞ്ചാരികള്‍ അരിപ്പാറയെ തെരഞ്ഞെടുക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.