2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

‘ഹര്‍ത്താല്‍ ഏല്‍ക്കില്ല ഇവിടെ’

 

തിരുവമ്പാടി: ഹര്‍ത്താലില്‍ പതിവു തെറ്റിക്കാതെ പാമ്പിഴഞ്ഞ പാറ. പ്രതിപക്ഷ കക്ഷികള്‍ ഇന്നലെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇപ്രാവശ്യവും പാമ്പിഴഞ്ഞ പാറയില്‍ ഏറ്റില്ല. പ്രദേശത്തെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിച്ചു.
വാഹന ഗതാഗതം തടസപ്പെട്ടില്ല. യു.ഡി.എഫിനും എല്‍.ഡി.എഫിനും ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് പാമ്പിഴഞ്ഞ പാറ. പക്ഷേ ഇരു വിഭാഗത്തിന്റെയും വേറിട്ട ഹര്‍ത്താലുകള്‍ക്കും സംയുക്തമായി നടത്തുന്ന ഹര്‍ത്താലുകള്‍ക്കും ‘കട തുറക്കരുത്, ഹര്‍ത്താല്‍ വിജയിപ്പിക്കണം’ എന്നാവശ്യപ്പെട്ട് ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് 20 വര്‍ഷത്തിലേറെയായി പാമ്പിഴഞ്ഞ പാറയില്‍ പലചരക്ക് കച്ചവടം ചെയ്യുന്ന കടമ്പോട്ട് ഹുസൈന്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഹര്‍ത്താലും കടയടപ്പും വേണ്ടതില്ലെന്ന് നാട്ടുകാരുടെ തീരുമാനമാണ്. റോഡ് തടസപ്പെടുത്തലോ വഴി തടയലോ ഇവിടെയില്ല. അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് പോലും വരാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ കടയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണല്ലോ? നിങ്ങള്‍ വാഹനത്തിലല്ലേ വന്നത്?’ എന്ന് ചോദിച്ചതോടെ അവര്‍ പിന്തിരിഞ്ഞു പോയി എന്നും ശേഷം നാളിതുവരെയായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.