2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹരിപ്പാട്ട് ആറായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

ഹരിപ്പാട്: പള്ളിപ്പാട് വഴുതാനത്ത് ആറായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തു. 22 ദിവസ്സം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങളാണ് ചത്തത്. പക്ഷിപ്പനിയെന്നു സംശയത്തിലാണ് കര്‍ഷകര്‍.

ഈ വര്‍ഷം കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി ബാധയുള്ളതായി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി ലക്ഷണം കണ്ടെത്തിയതോടെ ആശങ്കയിലാണ് കര്‍ഷര്‍. ക്രിസ്തുമസ് വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷമുണ്ടായ പക്ഷിപ്പനി ഭീതിയില്‍ പതിനായിരക്കണക്കിന് താറാവ് കുഞ്ഞുങ്ങളെയാണ് കൊന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.