2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഹരിതകേരളം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൃഷിയെ ഒരു സംസ്‌കാരമാക്കി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, കൃഷിപരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയില്‍ സംസ്ഥാനത്ത് 15965 പ്രവൃത്തികള്‍ക്കാണ് ഇന്ന് മുതല്‍ തുടക്കമാവുന്നത്.

 

തിരുവനന്തപുരത്തെ കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഹരിത കേരളം പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍ യേശുദാസ് ,ചലച്ചിത്ര താരം മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പരിപാടിയില്‍ വച്ച് അടുത്ത വര്‍ഷം അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുമെന്ന് പുതിയ കര്‍ഷകര്‍ മുഖ്യമന്ത്രിയ്ക്ക് സമ്മതപത്രം കൈമാറി.

 

നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പരിപാടികള്‍ സംസ്ഥാനത്തിന്റെ വാര്‍ഡ് തലം മുതല്‍ സംഘടിപ്പിച്ചിരുന്നു.

 

 ജലസംരക്ഷണത്തിന്റെ ഭാഗമായി കുളം വൃത്തിയാക്കലിനും മുഖ്യമന്ത്രി നേതൃത്വം വഹിച്ചു. ഹരിത കേരളം പദ്ധതിുടെ ഭാഗമായി പ്രഭാവര്‍മ രചിച്ച ഹരിത കേരളം ഉദ്ഘാടന പരിപാടിയില്‍ യേശുദാസ് ആലപിച്ചു.

 

ഹരിത കേരളം മിഷന്റെ പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം നിര്‍വഹിച്ചത് വനം മന്ത്രി കെ രാജുവാണ്. 25 വര്‍ഷത്തിലേറെയായി തരിശ്ശുകിടന്ന കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ മാങ്ങാച്ചിറ പാടശേഖരത്ത് വിത്ത് വിതച്ചാണ് ജില്ലാതല ഉത്ഘാടനം മന്ത്രി നിര്‍വഹിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.