2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ കൊളീജിയം അംഗമായി വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് വിവിധ അഭിമുഖങ്ങളിലൂടെ നടത്തിയ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്നു സുപ്രിംകോടതി.
ബാഹ്യ ഇടപെടലുകള്‍ക്കു വഴങ്ങിയാണ് ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്ര പ്രവര്‍ത്തിച്ചതെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് കുര്യന്‍ ജോസഫ് വിരമിച്ച ശേഷം വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.
ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതി അഭിഭാഷകന്‍ ശശാങ്ക് ദിയോ ആണ് ഇന്നലെ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. സുപ്രിംകോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ഇന്നലെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍, ഈ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ്, സ്ഥാപനത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് അതിന്റെ ഭാഗമായവരാണെന്നും അല്ലാതെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അല്ലെന്നും അഭിപ്രായപ്പെട്ടു. പൊതുതാല്‍പര്യ ഹരജികള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണതക്കെതിരേ ചീഫ് ജസ്റ്റിസ് മുന്നറിയിപ്പും നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.