2017 May 29 Monday
ആലീസ് വാക്കര്‍

ഹബീബ് ഹസനെ അനുമോദിച്ചു

 

മുക്കം: വനം വികസന കോര്‍പറേഷന്‍ ഫീല്‍ഡ് ഓഫിസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹബീബ് ഹസനെ അമ്പലക്കണ്ടി യൂനിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വിഭാഗമായ ‘വിന്‍പോയിന്റ്’ അനുമോദിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് ഉപഹാരം നല്‍കി. വി.കെ മുഹമ്മദ് ഹാജി അധ്യക്ഷനായി. അബു മൗലവി അമ്പലക്കണ്ടി, നവാസ് ഓമശ്ശേരി, ഡോ. മുഹമ്മദ് സലീം, ടി.കെ കരീം മാസ്റ്റര്‍, അലി ഹുസൈന്‍ വാഫി അമ്പലക്കണ്ടി, കെ.ടി മുഹമ്മദ്, കെ.കെ.എ ജലീല്‍, പി. സുല്‍ഫിക്കര്‍ മാസ്റ്റര്‍, ഹസീബ് സംസാരിച്ചു.
ബിരുദാനന്തര ബിരുദധാരിയായ ഹബീബ് നെറ്റും ജെ.ആര്‍.എഫും നേടിയിട്ടുണ്ട്. പി.സി മുഹമ്മദ് ഫൈസിയാണ് പിതാവ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.