2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഹനാന് വാഹനാപകടത്തില്‍ പരുക്ക്

കൊടുങ്ങല്ലൂര്‍: മീന്‍ വില്‍പനയിലൂടെ താരമായ ഹനാന് വാഹനാപകടത്തില്‍ പരുക്കേറ്റു. ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ രാവിലെ ആറരയോടെ ആയിരുന്നു അപകടം. ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കു ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജ്വല്ലറി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ ജിതേഷ്‌കുമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പൊലിസ് കമ്മിഷണറെ കാണാനുള്ള യാത്രയിലാണ് അപകടമുണ്ടായതെന്ന് ഹനാന്‍ പറഞ്ഞു.

ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.