2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഹജ്ജ് 2018: ‘ഹജ്ജ് സമാധാന സന്ദേശം’: ബോധവല്‍ക്കരണ കാംപയിന് തുടക്കമായി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ‘ഹജ്ജ് സമാധാന സന്ദേശ’മെന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷത്തെ ബോധവല്‍ക്കരണ കാംപയിനിന് തുടക്കമായി. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹാജിമാരെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമാക്കിയാണ് കാംപയിന്‍ നടക്കുന്നത്. ഹജ്ജ് ആരാധനയും പരിഷ്‌കൃത പെരുമാറ്റവും എന്ന ലേബലില്‍ തുടര്‍ച്ചയായ 11ാം വര്‍ഷമാണ് ഇത്തരത്തിലൊരു കാംപയിന്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ജിദ്ദയിലെ മക്ക ഗവര്‍ണര്‍ ആസ്ഥാനത്ത് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ കമ്മിറ്റി ഹജ്ജ് ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തീര്‍ഥാടകരെ ബോധ്യപ്പെടുത്തുക, വിവിധ വശങ്ങളെ ബന്ധപ്പെടുത്തി ബോധവല്‍ക്കരണം നടത്തുക തുടങ്ങിയവയാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്. മക്ക ഉപഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ളതും മക്ക ഗവര്‍ണറേറ്റിന് കീഴിലുള്ളതുമായ 30 ഗവണ്‍മെന്റ്, സ്വകാര്യ വകുപ്പുകളാണ് കാംപയിനില്‍ പങ്കുകൊള്ളുന്നത്. നാല് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കാംപയിന്‍ നടക്കുന്നത്.
ഹജ്ജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെണ്ടന്ന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.