2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഹജ്ജ് 2018: ഹജ്ജ് മിഷന്‍ സൗകര്യങ്ങളില്‍ ഹാജിമാര്‍ സംതൃപ്തര്‍; മക്ക യാത്രക്ക് മികച്ച ബസുകള്‍

45000 ഇന്ത്യന്‍ ഹാജിമാര്‍ പുണ്യ ഭൂമിയില്‍

 

മക്ക: മക്കയിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്‍ ഒരുക്കിയ സൗകര്യങ്ങളില്‍ ഹാജിമാര്‍ സംതൃപ്തര്‍. മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരാണ് ഇപ്പോള്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ മക്ക യാത്രാ സംവിധാനവും കെട്ടിട സൗകര്യങ്ങളും ഏറെ മികച്ചതാണെന്നും തങ്ങള്‍ സമ്പതൃപ്തരാണെന്നും ഹാജിമാര്‍ പ്രതികരിച്ചു. മദീന മക്ക സര്‍വ്വീസില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ മോശപ്പെട്ട സേവനത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇത്തവണ ഏറ്റവും മുന്തിയ ഇനം ബസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മദീന യാത്ര ഏറ്റവും സുഖകരവും സന്തോഷകരവുമായിരുന്നുവെന്നു ഇന്ത്യന്‍ ഹാജിമാര്‍ ‘സുപ്രഭാതത്തോട്’ പറഞ്ഞു. മക്കയിലെത്തുന്ന ഹാജിമാര്‍ വിശ്രമ ശേഷം ഉംറ നിര്‍വഹിക്കാനായി പുറപ്പെടുകയാണ്. ശേഷം ഇവര്‍ ഉംറയിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലുമായി ഹജ്ജ് സമയം തുടങ്ങുന്നത് വരെ ഇവിടെ തുടരും.

മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ മക്ക യാത്ര തുടരുകയാണ്. ഇതിനകം അയ്യായിരത്തിലധികം ഇന്ത്യന്‍ ഹാജിമാര്‍ മദീനയില്‍ നിന്നും മക്കയിലെത്തിചേര്‍ന്നിട്ടുണ്ട്. ഓരോ ദിവസവും രണ്ടായിരത്തി അഞ്ഞൂറോളം ഇന്ത്യന്‍ ഹാജിമാരാണ് മദീനയില്‍ നിന്നും മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഹജാജിമാരുടെ യാത്ര തുടരുകയാണ് ഇതിനകം 160 ഓളം വിമാനങ്ങളിലായി 45000 യിരത്തിലധികം ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും എത്തിച്ചേര്‍ന്നത്. മൊത്തം 234 സര്‍വീസുകളിലായി 67,302 യാത്രക്കാരാകും മദീനയില്‍ ഇറങ്ങുക. മക്കയിലേക്ക് തിരിച്ചവരൊഴികെ ബാക്കിയുള്ളവരെല്ലാം മദീന സന്ദര്‍ശനത്തിലാണ്.

ഈ മാസം 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുക. കേരളത്തില്‍ നിന്നുള്ളവര്‍ ആഗസ്റ്റ് ഒന്നിനും എവിടെയെത്തും. ഇവരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവും ശക്തമായി. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴിയാണ് വിദേശ രാജ്യങ്ങളിലെ ഹാജിമാര്‍ വ്യോമ മാര്‍ഗ്ഗം എത്തിക്കൊണ്ടിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.