2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2017: വിജ്ഞാപനമിറക്കി

കൊണ്ടോട്ടി: 2017 ലെ  ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വിജ്ഞാപനമിറക്കി. ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമാണിത്.
  ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനിലും നേരിട്ടും ഇത്തവണ സ്വീകരിക്കും. നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ജനുവരി രണ്ടു മുതല്‍ 24 വരെ സ്വീകരിക്കും.
അപേക്ഷകരിലെ നറുക്കെടുപ്പ് മാര്‍ച്ച് ഒന്നുമുതല്‍ 8 വരെയുള്ള തിയതിക്കുള്ളില്‍ നടക്കും.  
തീര്‍ഥാടനത്തിന്റെ പ്രഖ്യാപനം മുതല്‍ മടക്ക വിമാന സര്‍വിസുകള്‍ വരെ 31 കാര്യങ്ങളും അവയുടെ തിയതിയും ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനമിറക്കിയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.