2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2016: സഊദി സിവില്‍ ഡിഫന്‍സ് സേന വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നു

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി സഊദി സിവില്‍ ഡിഫന്‍സ് സേന വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നു. ആദ്യ പടിയായി വിവിധ ചെയ്യുന്നതിനായി വിവിധ സേന ഉദ്യോഗസ്ഥരുടെ യോഗം മക്കയില്‍ ചേര്‍ന്നു. സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സാലിം മത് റൂഫി, മക്ക സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗ്‌റേഡിയര്‍ ജനറല്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അസീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സുരക്ഷാ സേനയുടെയും ഡയറക്ടര്‍മാരാണ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി യോഗം ചേര്‍ന്നത്.
ഈ വര്‍ഷത്തെ സുരക്ഷാ സംവിധാനങ്ങളും മറ്റും സേനാ തലവന്മാര്‍ യോഗത്തില്‍ വിലയിരുത്തി. ഹജ്ജിനു മുന്നോടിയായി സുരക്ഷക്ക് വിഘാതമാകുന്ന മുഴുവന്‍ കാര്യങ്ങളും മക്കയില്‍ നിന്നും നീക്കം ചെയ്യും. കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി ഫീല്‍ഡ് വര്‍ക്കുകള്‍ കാര്യക്ഷമമാക്കും. അപകടങ്ങളെ തരണം ചെയ്യാന്‍ അത്യാഹിതവിഭാഗങ്ങളെ കൂടുതല്‍ സജ്ജരാക്കാനും ഹജ്ജ് സമയത്ത് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ ഒരുക്കുന്നതിനായി സഊദി സര്‍ക്കാര്‍ ഉന്നത സൗകര്യങ്ങളാണ് സജ്ജീകരിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അതിനെ നേരിടുന്നതിനായി എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കും. എല്ലാവിധ അത്യാഹിതനങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്ന ഉത്തമ ബോധത്തോടെയാണ് രംഗത്തിറങ്ങുന്നതെന്നു സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. പബ്ലിക് സെക്യൂരിറ്റി വിഭാഗം, ആരോഗ്യ സുരക്ഷാ വകുപ്പ് വിഭാഗം, സഊദി റെഡ് ക്രസന്റ് വിഭാഗം എന്നിവരുമായി സഹകരിച്ചായിരിക്കും സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷത്തെ ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.