2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2016: ഇത്തവണ പ്രതീക്ഷിക്കുന്നത് 1.5 മില്യണ്‍ വിദേശ ഹാജിമാരെ

വിവിധ കമ്മിറ്റികളുമായി മക്ക അമീര്‍ കൂടിക്കാഴ്ച നടത്തി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി ഹജ്ജുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുമായി മക്ക അമീര്‍ അവലോകനം നടത്തി. ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും മറ്റു കാര്യങ്ങളുടെയും പുരോഗതി അമീര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു.

ഹാജിമാര്‍ക്ക് സേവനം നല്‍കുന്ന വിവിധ സ്വകാര്യ ,പബ്ലിക് ഏജന്‍സികളുടെ അവലോകന യോഗമാണ് നടന്നത്. മക്കയിലെ ഹജ്ജ് പ്ലാന്‍, മക്ക മുനിസിപ്പാലിറ്റിയുടെ ഒരുക്കങ്ങള്‍, ഹാജിമാര്‍ക്ക് ഏറെ സഹായകരമാകുന്ന സ്ഥലങ്ങളുടെ അടയാളങ്ങള്‍, ടണലുകള്‍, പാലങ്ങള്‍, മറ്റു വഴികളിലുള്ള സൗകര്യങ്ങള്‍, ഹാജിമാരുടെ ടോയ്‌ലറ്റ്, പൊതു പാര്‍ക്കിംഗ് സംവിധാനങ്ങള്‍ എന്നിവ അവലോകനം ചെയ്തു.

 ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍നിന്നു 1.5 മില്യണ്‍ ഹാജിമാരെയാണ് വിശുദ്ധ ഭൂമിയിലേക്ക് പ്രതീക്ഷിക്കുന്നത്. ജിദ്ദ ഹജ് ടെര്‍മിനല്‍, മദീന അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയാണ് ഭൂരിപക്ഷം വിദേശ ഹാജിമാരും സഊദിയിലെതുന്നത്. ഫലസ്തീനില്‍ നിന്നും 1000 തീര്‍ത്ഥാടകര്‍ സഊദി ഭരണാധികാരി സല്‍മാന്‍ ഇബനു അബ്ദുല്‍ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേരും. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ഒഴുക്ക് മദീനയില്‍ തുടരുകയാണ്. ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെ പുണ്യ സ്ഥലങ്ങളുടെ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.