2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹജ്ജ് സൗഹൃദസമ്മേളനം ഇന്ന് സമാപിക്കും

നിസാര്‍ കലയത്ത്

മക്ക: ഇസ്്‌ലാമിന്റെ മഹോന്നത മൂല്യങ്ങളുടെ പ്രചാരണവും ലോക മുസ്്‌ലിം പണ്ഡിതരെയും ചിന്തകരെയും ഒന്നിച്ചിരുന്നതി നടക്കുന്ന മൂന്നു ദിവസത്തെ ഹജ്ജ്‌സമ്മേളനം ഇന്ന് സമാപിക്കും. യൂറോപ്പ്, അമേരിക്കയടക്കം വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള ചിന്തകരും പണ്ഡിതന്മാരും ഗവേഷകരും അടങ്ങുന്ന 200ല്‍പരം പ്രമുഖ വ്യക്തികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഹജ്ജ് ഇന്നും ഇന്നലെയും എന്ന വിഷയത്തില്‍ നടന്ന ഉദ്ഘാടന സെക്ഷന്‍ ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബിന്‍തന്‍ ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ തനതായ മൂല്യങ്ങള്‍ ലോകസമൂഹത്തിന് പകര്‍ന്നുനല്‍കുകയും മുസ്്‌ലിം ചിന്തകരിലൂടെയും പണ്ഡിതരിലൂടെയും സമൂഹത്തിന്റെ സഹകരണവും ഐക്യവും സാധ്യമാക്കുകയുമാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഹാജിമാര്‍ക്ക് സുഗമമായും സുരക്ഷിതമായും ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള അവസരം സഊദി ഭരണകൂടം ഉറപ്പാക്കും. ഇസ്്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുക എന്ന അടിത്തറയില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ രാജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും ദര്‍ശനമാണ്.
അത് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഇരു ഹറമുകളുടെയും പുണ്യപ്രദേശങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഭരണകൂടം സുപ്രധാനമായി കാണുന്നുവെന്നും ഡാ. മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബിന്‍തന്‍ പറഞ്ഞു.
എല്ലാ ഹജ്ജ് വേളകളിലും മക്കയില്‍ വിവിധ ലോക രാജ്യങ്ങളില്‍നിന്നുള്ള ഇസ്്‌ലാമിക വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയാണ് ഹജ്ജ്‌സമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്.
സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ്, ഈജിപ്ഷ്യന്‍ മുഫ്തി ഡോ. ശൗഖി അല്ലാം, ഇരുഹറം കാര്യാലയ മേധാവി ശൈഖ്, ഡോ. അബ്ദുറഹ്്മാന്‍ അല്‍സുദൈസ്, സുദാന്‍ ഫിഖ്ഹ് അക്കാദമി ചെയര്‍മാന്‍ ഡോ. ഉസാം അല്‍ബഷീര്, മസ്ജിദുല്‍ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ആദ്യ ദിവസം ടുണീഷ്യയില്‍ നിന്നുള്ള ശൈഖ് അബ്ദുല്‍ ഫത്താഹ് മൗറു, മൊറോക്കന്‍ പണ്ഡിതന്‍ ഡോ. സൈദ് ബുശഅ്‌റാം എന്നിവരായിരുന്നു വിഷയങ്ങള്‍ അവതരിപ്പിച്ചത്.
അഷ്ടദിക്കുകളില്‍ നിന്ന് വരുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് വിശുദ്ധ കര്‍മം നിര്‍വഹിക്കാന്‍ സഊദി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ സെമിനാറില്‍ പങ്കെടുത്തവര്‍ സംതൃപ്തി രേഖപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News