2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് സുരക്ഷക്ക് ഇസ്രാഈല്‍ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് സഊദി

നിസാര്‍ കലയത്ത്
ജിദ്ദ: ഹാജിമാരുടെ സുരക്ഷക്കായുള്ള ഇലക്ട്രോണിക് വളകളുടെ നിര്‍മാണത്തിന് സഊദി അറേബ്യ ഇസ്രാഈല്‍
കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന വാര്‍ത്ത കെയ്‌റോയിലെ സഊദി എംബസി നിഷേധിച്ചു. ഹീബ്രു റേഡിയോയെ ഉദ്ധരിച്ച് ഈജിപ്തിലെ അല്‍അഹ്‌റാം പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നത്. അത്തരത്തിലുള്ള പ്രചാരണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും അത്തരം വാര്‍ത്തകളുടെ നിജസ്ഥിതി മാധ്യമങ്ങള്‍ എംബസിയിലെ വാര്‍ത്താവിഭാഗത്തെ സമീപിച്ച് സ്ഥിരീകരിക്കാതെ റിപോര്‍ട്ട് ചെയ്യരുതെന്നും എംബസി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഹീബ്രു റേഡിയോയുടെ റിപോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരം വാര്‍ത്തകള്‍ എടുത്തുദ്ധരിക്കുന്നതിലൂടെ മാധ്യമങ്ങളുടെ ജനങ്ങള്‍ക്കിടയിലെ സത്യസന്ധതയാണ് നഷ്ടമാകുന്നതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.