2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഹജ്ജ് വിജയകരമെന്ന് മന്ത്രി സഭായോഗം

 
ഏറ്റവും മികച്ച ഹജ്ജ് കാലമാണ് പൂര്‍ത്തിയായതെന്നും 
 

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്ന് സഊദി മന്ത്രിസഭാ യോഗം. ഹജ്ജിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രിസഭായോഗം അഭിനന്ദിച്ചു. സാമ്പത്തിക സുസ്ഥിരത ലക്ഷ്യം വെച്ചുള്ള പദ്ധതികളും മന്ത്രിസഭ അവലോകനം ചെയ്തു.

അടുത്ത കാലത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ഹജ്ജ് കാലമാണ് പൂര്‍ത്തിയായത്. ആര്‍ക്കും പരാതിയും പരിഭവങ്ങളുമില്ല. അനിഷ്ട സംഭവങ്ങളോ അത്യാഹിതങ്ങളോ തിക്കും തിരക്കോ ഒന്നുമില്ല. മെച്ചപ്പെട്ട ക്രമീകരണത്തിന്റെ ഭാഗമായാണ് ഹജ്ജ് വിജയകരമായി പൂര്‍ത്തീകരിക്കാനായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഭാഗത്തേയും മന്ത്രിസഭ അഭിനന്ദിച്ചു.

ഹജ്ജുമായി ബന്ധപ്പെട്ട് നിലവിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. സിറിയക്ക് നല്‍കിയ ധനസഹായവും വിനിയോഗവും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെ അവലോകനവും യോഗത്തിലുണ്ടായി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യോഗത്തില്‍ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.